Categories: India

രാഹുലിന്റെ രാഷ്‌ട്രീയം കാപട്യം; മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടുന്നതിനുമുമ്പ് ആദ്യം കണ്ണാടിയില്‍ നോക്കണമെന്ന് അസാസുദ്ദീന്‍ ഒവൈസി

നാമ്പള്ളി നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മജീദ് ഹുസൈന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഒവൈസി.

Published by

ഹൈദരാബാദ്: മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടുന്നതിനുമുമ്പ് കോണ്‍ഗ്രസ് നേതാവ് ആദ്യം കണ്ണാടിയില്‍ നോക്കണമെന്ന് എഐഎംഐഎം നേതാവ് അസാസുദ്ദീന്‍ ഒവൈസി.

നാമ്പള്ളി നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മജീദ് ഹുസൈന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഒവൈസി. രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 540 സീറ്റില്‍ അവര്‍ക്ക് ആകെ കിട്ടിയത് 50 സീറ്റാണ്.

ഞങ്ങള്‍ ബിജെപിയില്‍ നിന്നും ബിആര്‍എസില്‍ നിന്നും പണം വാങ്ങിയെന്നാണ് രാഹുല്‍ പറയുന്നത്. കോണ്‍ഗ്രസും രാഹുലും എത്ര പണം വാങ്ങിയിട്ടാണ് മത്സരിക്കുന്നതെന്ന് പറയണം, ഒവൈസി പറഞ്ഞു.

രാഹുലിന്റെ രാഷ്‌ട്രീയം കാപട്യമാണ്. ഒരേ സമയം ബാബറിനും രാമനും വേണ്ടി പറയും. ശിവസേനയുമായി സഖ്യമുണ്ടാക്കും, അടിമുടി കാപട്യമാണ് രാഹുലിനെന്ന് ഒവൈസി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by