ഭോപ്പാൽ: 2023 ലോക കപ്പ് ഫൈനലിന് മണിക്കൂ റുകൾമാത്രം. കലാശപ്പോരിൽ ആതിഥേയരായ ഭാരതം ഓസ്ട്രേലിയയെ നേരിടും. അപരാജിത കുതിപ്പ് നടത്തിയാണ് ഭാരതം ഫൈനലിലെത്തിയത്. ഫൈനലിന് കൊഴുപ്പേകാൻ നിരവധി കലാപരിപാടികളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. മത്സരത്തിൽ ഭാരതത്തിന്റെ വൻ വിജയത്തിനായി പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്ന തിരക്കിലാണ് ആരാധകർ. ഭോപ്പാലിലെ ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി.
ഭസ്മാരതി പൂജയാണ് ഭാരതത്തിന്റെ വിജയത്തിനായി നടത്തിയത്. പുലർച്ചെ ക്ഷേത്രം തുറന്ന് മറ്റ് പൂജകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു ഇത്. ക്ഷേത്രം അധികൃതരുടെയും പൂജാരിമാരുടെയും തീരുമാനപ്രകാരം ആയിരുന്നു പൂജ. ഇന്ത്യൻ ടീമിനായുള്ള ഭസ്മാരതി പൂജ ദർശിക്കാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്. പൂജയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ മത്സരം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത്. ഇതുവരെ നടന്ന ഒൻപത് മത്സരങ്ങളിലും ഭാരതം ഉജ്ജ്വലവിജയം നേടിയിരുന്നു. സമാനമായി ഫൈനലും വിജയിച്ച് ഇന്ത്യ കപ്പ് നേടുന്നതിനായി കാത്തിരിക്കുകയാണ് രാജ്യം. മഹാകാലേശ്വർ ക്ഷേത്രത്തിന് പുറമേ രാജ്യത്തെ നിരവധി ക്ഷേത്രങ്ങളിലാണ് ഇന്ത്യൻ ടീമിന് വേണ്ടി പ്രത്യേക പ്രാർത്ഥനകളും വഴിപാടുകളും നടന്നത്.
VIDEO | A special puja was performed at Mahakaleshwar temple in Ujjain, Madhya Pradesh earlier for success of India team in their World Cup match against Pakistan to be held later today.
(Source: Third Party)#ICCCricketWorldCup23 #IndiaVsPakistan pic.twitter.com/3GepknLa70
— Press Trust of India (@PTI_News) October 14, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: