ജയ്പൂര്‍: രാജസ്ഥാനെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷം അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ നടത്തിയതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഇത്തരത്തിലുള്ള സര്‍ക്കാര്‍ മാറുക തന്നെ വേണം.
ജോധ്പൂരിലെ ഒസിയാനില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെയും സാധാരണക്കാരെയും വഞ്ചിക്കുകയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. 19,400 കര്‍ഷകരുടെ ഭൂമി ജപ്തി ചെയ്ത് വഞ്ചിക്കുകയായിരുന്നു. രാമനവമി യാത്രയും കാവദ് യാത്രയും തടഞ്ഞു.
കോണ്‍ഗ്രസിന്റെ പേരുണ്ടോ അവിടെ വഞ്ചനയും കൊള്ളയും അഴിമതിയും സ്വജനപക്ഷപാതവും കുടുംബാധിപത്യവുമുണ്ട്. ബിജെപി എവിടെയുണ്ടോ അവിടെ വികസനമുണ്ട്, സ്ത്രീകള്‍ക്ക് സാശ്രയത്തിനായുള്ള പദ്ധതിയുണ്ട്, കര്‍ഷകര്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സംവിധാനമുണ്ട്, ഭാരതത്തിന്റെ വികസനത്തിനായുള്ള പാതയൊരുക്കുന്നതിനായുള്ള പദ്ധതികള്‍ യുവാക്കള്‍ക്കായി ഉള്ളതായും നദ്ദ പറഞ്ഞു.
ഗ്യാസ് സിലിണ്ടറിന് 450 രൂപ സബ്സിഡിയായി ബിജെപി സര്‍ക്കാര്‍ നല്കി. പെണ്‍കുട്ടികള്‍ക്ക് പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോള്‍ രണ്ട് ലക്ഷം രൂപയുടെ ബോണ്ട് ലഭിക്കുന്നു. യോഗ്യതയുള്ള യുവതികള്‍ക്ക് സ്കൂട്ടര്‍ ലഭിക്കുന്നു, അദ്ദേഹം പറഞ്ഞു.
പിഎം ആവാസ് യോജനയിലും ജല്‍ ജീവന് മിഷനിലും ഉച്ച ഭക്ഷണത്തിലും ഖനനത്തിലും രാസവളത്തിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തയിരിക്കുന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിക്കുമെന്നും നദ്ദ പറഞ്ഞു.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ബ്രിട്ടനെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറി. ഒന്‍പത് വര്‍ഷം മുന്‍പ് കാറുകള്‍ ഇറക്കുമതി ചെയ്യുകയായിരുന്നെങ്കില്‍ ഇന്ന് ഭാരതത്തില്‍തന്നെ നിര്‍മിക്കുകയാണ്.
വയോജനങ്ങള്‍ക്കുള്ള പെന്ഷന് പദ്ധതിയില്‍ 450 കോടിയുടെ അഴിമതിയാണ് ഗെഹ്ലോട്ട് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സബ്സിഡി രാസവളം കയറ്റുമതി ചെയ്ത് ഗെഹ്ലോട്ടിന്റെ സഹോദരന് 11,000 കോടിയുടെ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്നും നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: