കോഴിക്കോട്: ഓൺലൈൻ വെബ്‌സൈറ്റിൽ നിന്നും 22,000 രൂപയ്‌ക്ക് സാധനം ഓർഡർ ചെയ്ത കോഴിക്കോട് സ്വദേശിനിക്ക് ലഭിച്ചത് കാലി കവർ മാത്രമെന്ന് പരാതി. കോഴിക്കോട് എലത്തൂർ സ്വദേശിനിയായ റെനിക്കാണ് ഓർഡർ ചെയ്ത സാധനത്തിന് പകരം കാലി കവറ് മാത്രം ലഭിച്ചത്. ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണിൽ നിന്നുമാണ് റെനി സാധനം ഓർഡർ ചെയ്തത്.
നവംബർ ഒന്നാം തീയതി മെക്കാനിക്കൽ എഞ്ചിനിയറായ യുവതി ജോലി സംബന്ധമായി ആമസോണിൽ നിന്നും കാറിന്റെ ഇസിയു പ്രോഗ്രാമർ ഓർഡർ ചെയ്തിരുന്നു. 22,000 രൂപ അടച്ചാണ് ഓർഡർ ചെയ്തത്. നവംബർ 10-ന് ബ്ലൂഡാർട്ട് എന്ന കൊറിയർ ഏജൻസിയുടെ ഡെലിവറി ബോയ് സാധനവുമായി എത്തി. എന്നാൽ ലഭിച്ചത് കാലി കവർ മാത്രമായിരുന്നുവെന്ന് യുവതി പറയുന്നു. കവറിൽ സാധനം ഇല്ലാത്തതിനാൽ തന്നെ റിട്ടേൺ ചെയ്യാനും കഴിഞ്ഞില്ല. പിന്നാലെ യുവതി കസബ പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: