തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ അഴിമതിക്കേസിലെ പ്രധാനപ്രതിയായ സതീശന്‍ വെളപ്പായയുമായി ഇ.പി. ജയരാജന് അടുത്ത ബന്ധം ഉണ്ടായിരുന്നതായുള്ള വാര്‍ത്തയ്‌ക്ക് പിന്നില്‍ സിപിഎം നേതാക്കളുടെ തന്നെ ഗൂഢാലോചനയാണെന്ന് സംശയം ഉയരുന്നു. സതീശന്‍ വെളപ്പായയുടെ ഡ്രൈവറാണ് ഒരു അഭിമുഖത്തില്‍ ഈ അഭിപ്രായം പറഞ്ഞത്.
സതീശന്‍ വെളപ്പായയും ഇ.പി. ജയരാജനും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഉടനെ ഇത് സംബന്ധിച്ച് സത്യാവസ്ഥ പുറത്തുവരണമെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇ.പി. ജയരാജന്‍ സെപത്ംബര്‍ 28ന് ഡിജിപിയ്‌ക്ക് പരാതി നല്‍കിയിരുന്നു. ഈ അന്വേഷണത്തില്‍ സതീശന്‍ വെളപ്പായയുടെ ഡ്രൈവറുടെ അഭിമുഖം വ്യാജമാണെന്ന് കണ്ടെത്തിയതായി അറിയുന്നു. അഭിമുഖം നല്‍കിയ ആള്‍ സതീശന്‍ വെളപ്പായയുടെ ഡ്രൈവറല്ലെന്നും ഇയാള്‍ ക്രിമിനല്‍ ആണെന്നും പറയപ്പെടുന്നു.
ഇപിയെ കരുവന്നൂര്‍ കേസില്‍ കുടുക്കാന്‍ തൃശൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ യുവനേതാവും കരുവന്നൂര്‍ കേസില്‍ കുടുങ്ങിയ സീനിയര്‍ നേതാവും ഗൂഢാലോചന നടത്തിയെന്നാണ് പറയപ്പെടുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആറ് പേരോളം ഗൂഡാലോചനയില്‍ ഉണ്ടായിരുന്നതായും പറയുന്നു.
ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജയരാജന്‍ ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി ഇക്കാര്യം നീട്ടിക്കൊണ്ടുപോവുകയാണ്. പൊലീസും നടപടി എടുക്കുന്നില്ല. ഇതേ തുടര്‍ന്ന് ജയരാജന്‍ വീണ്ടും ഡിജിപിയെ സമീപിച്ചു. ഫലമില്ല. വടക്കാഞ്ചേരിയിലെ നഗരസഭാ കൗണ്‍സിലറും സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റി അംഗവുമായി കരുവന്നൂര്‍ കേസിലെ പ്രതി പി.ആര്‍. അരവിന്ദാക്ഷന്‍ തന്നെ ഇഡി മര്‍ദ്ദിച്ചതായി വ്യാജ പരാതി നല്‍കിയപ്പോള്‍ പോലും അതിവേഗം പൊലീസ് നടപടിയെടുത്തു. എന്നിട്ടും താന്‍ നല്‍കിയ പരാതിയില്‍ എന്തുകൊ ണ്ട് നടപടിയെടുക്കുന്നില്ല എന്ന ചോദ്യം ഉയര്‍ത്തുകയാണ് ജയരാജന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: