ലക്നൗ : തട്ടിപ്പ് വെളിപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഹലാല്‍ എന്ന് സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, സംഭരണം, വിതരണം എന്നിവയ്ക്ക് നിരോധനമേര്‍പ്പെടുത്തി യോഗി ആദിത്യ നാഥ് സര്‍ക്കാര്‍.
വില്‍പ്പന വര്‍ധിപ്പിക്കാന്‍ വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് നിരവധി കമ്പനികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് നടപടി.
ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാല്‍ ട്രസ്റ്റ് ദല്‍ഹി, ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുംബൈ, ജംഇയ്യത്ത് ഉലമ മഹാരാഷ്ട്ര തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
സാമ്പത്തിക നേട്ടത്തിനായി വിവിധ കമ്പനികള്‍ക്ക് വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടെത്തിയിരുന്നു. മതവികാരം ചൂഷണം ചെയ്യുകയായിരുന്നു ലക്ഷ്യം.
ചില വ്യക്തികള്‍ നിയമാനുസൃതമല്ലാതെ ലാഭം നേടുന്നതിനും തീവ്രവാദ സംഘടനകളെയും ദേശവിരുദ്ധ നീക്കങ്ങളെയും പിന്തുണയ്ക്കുന്നതിനായി ഇങ്ങനെ ലഭിക്കുന്ന പണം വിനിയോഗിക്കുന്നതിലും ശൈലേന്ദ്ര ശര്മ്മയെന്നയാള് പരാതിപ്പെട്ടിരുന്നു. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ പ്രചരണം നടത്തുന്നത് മറ്റ് സമുദായങ്ങളിലെ വ്യാപാരികളെ ദോഷകരമായി ബാധിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: