കൊച്ചി: ബിജെപി സഖ്യത്തില്‍ ചേരാനുള്ള ജനതാദള്‍ (എസ്) കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിക്കുകയും പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡയെ അധിക്ഷേപിക്കുകയും ചെയ്യുന്ന സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിനെതിരെ അച്ചടക്ക ലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് ഗൗഡ അനുകൂലികള്‍.
ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഗൗഡ അനുകൂലികളുടെ യോഗമാണ് ഇക്കാര്യം പാര്‍ട്ടി ദേശീയ നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചത്.
സമാന്തര യോഗം വിളിച്ചു കൂട്ടി പാര്‍ട്ടി ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച ദേശീയ ഉപാഛ്യക്ഷന് സി.കെ.നാണു, സി.എം. ഇബ്രാഹിം എന്നിവരെ പുറത്താക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള സര്‍കാരിന്റെ ജനദ്രോഹ നടപടികളില്‍ യോഗം പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: