ന്യൂദല്‍ഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സിംഗപ്പൂരില്‍ സന്ദര്‍ശനം നടത്തി. രണ്ടു ദിവസത്തെ ഇന്തോനേഷ്യ പര്യടനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അദ്ദേഹത്തിന്റെ സിംഗപ്പൂര്‍ സന്ദര്‍ശനം.
സിംഗപ്പൂരിലെത്തിയ അദ്ദേഹം ഇന്റര്‍നാഷണല്‍ ആര്‍മി സ്മാരകത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദരാഞ്ജലികളര്‍പ്പിച്ചു. ചിത്രങ്ങള്‍ അദ്ദേഹം എക്സില്‍ പങ്കുവച്ചിട്ടുണ്ട്. സിംഗപ്പൂരിലെ ഐഎന്‍എ സ്മാരകത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു. ഐഎന്‍എയുടെ അറിയപ്പെടാത്ത യോദ്ധാക്കന്മാര്ക്ക് ഹൃദയത്തില്‍ തൊട്ട ആദരാഞ്ജലികള്‍. അദ്ദേഹം എക്സില്‍ കുറിച്ചു.
സിംഗപ്പൂരിലെ ശ്രീ ശ്രീനിവാസ പെരുമാള്‍ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തി. അവിടുത്തെ ഇന്ത്യന്‍ ഹെറിറ്റേജ് സെന്ററും അദ്ദേഹം സന്ദര്‍ശിച്ചു. ജക്കാര്‍ത്തയില്‍ പത്താമത് ആസിയാന്‍ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇന്തോനേഷ്യയിലേക്ക് പോയത്. ഇതിന്റെ ഭാഗമായി ഇന്തോനേഷ്യ, വിയറ്റ്നാം പ്രതിരോധ മന്ത്രിമാരുമായും രാജ്നാഥ് സിങ് ചര്‍ച്ച നടത്തി. ജക്കാര്‍ത്തയിലെ ഭാരത സമൂഹം സംഘടിപ്പിച്ച ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: