Categories: IndiaTechnology

രാജ്യത്ത് 4ജി ഉപയോഗിക്കുന്നവരുടെ എണ്ണം കുതിക്കുന്നു; ഓഗസ്റ്റ് മാസം മാത്രം 7.1 ലക്ഷം വരിക്കാർ

Published by

ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് 4ജി വരിക്കാരുടെ എണ്ണത്തിലുണ്ടായത് വൻ വർദ്ധനയെന്ന് ട്രായ്. ഒരു മാസം കൊണ്ട്  7.1 ദശലക്ഷം പേരാണ് 4ജിയിലേക്ക് ചുവടുമാറിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണിത്. ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 4ജി സേവനം ആസ്വദിക്കുന്നവരുടെ എണ്ണമാണ് ട്രായ് പുറത്തുവിട്ടത്.

2ജിയിൽ നിന്ന് 4ജിയിലേക്കുള്ള മാറ്റം, ജിയോഭാരത്, മികച്ച ഓഫറുകൾ എന്നിവയാണ് വരിക്കാരെ ആകർഷിച്ച ഘടകങ്ങളെന്നാണ് വിദഗ്ധർ പറയുന്നത്. റിലയൻസ് ജിയോ തുടർച്ചയായി ആറാം മാസവും 4ജി വരിക്കാരെ കൂട്ടിച്ചേർക്കുന്നതിൽ മുൻപിലാണ്.

ഓഗസ്റ്റ് മാസത്തിൽ 3.2 ദശലക്ഷം വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. എയർടെൽ 2.6 ദശലക്ഷം, ഐഡിയ 1.3 ദശലക്ഷം വരിക്കാരെയും നേടി. ഓഗസ്റ്റ് മാസം വരെ ജിയോയുടെ 4ജി സേവനങ്ങൾ 445.7 ദശലക്ഷം പേരാണ് ഉപയോഗിക്കുന്നത്. എയർടെല്ലിനും വിഐക്കും യഥാക്രമം 247 ദശലക്ഷവും 125.5 ദശലക്ഷവുമാണ് വരിക്കാരുടെ എണ്ണമെന്ന് ട്രായ് കണക്കുകൾ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: 4G