അഹമ്മദാബാദ് : അഹമ്മദാബാദിൽ നടക്കുന്ന ലോകകപ്പ് ഫൈനലിനായി ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. മത്സരം കാണാൻ പോകുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ സർവ്വീസ് പ്രഖാപിച്ചത്. ഞായറാഴ്ച (നവംബർ 19) നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ -ഓസ്‌ട്രേലിയ ഫൈനൽ മത്സരം നടക്കുന്നത്
ദൽഹിയിലും മുംബൈയിലും നിന്നുമാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. ശനിയാഴ്ച വൈകുന്നേരം പുറപ്പെടുന്ന ട്രെയിനുകൾ പിറ്റേന്ന് രാവിലെ അഹമ്മദാബാദിൽ എത്തും. ഡൽഹിയിൽ നിന്ന് ഒരു ട്രെയിനും മുംബൈയിൽ നിന്ന് മൂന്ന് ട്രെയിനുകളുമായിരിക്കും സർവ്വീസ് നടത്തുക.
പ്രത്യേക സർവ്വീസുകളിൽ സീറ്റുകൾക്ക് കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. സ്ലീപ്പർ ക്ലാസ് ടിക്കറ്റ് 620 രൂപ, 3 എസി ഇക്കോണമി ബെർത്ത് 1,525 രൂപ, സാധാരണ 3 എസി സീറ്റ് 1,665 രൂപ, ഫസ്റ്റ് ക്ലാസ് എസി താമസം 3,490 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: