കാസർകോട്: ജില്ലയിൽ സ്വകാര്യ ബസ് ഉടമകൾ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. സമയക്രമം പാലിക്കാതെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മിന്നൽ പണിമുടക്കുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ന് രാവിലെയാണ് പണി മുടക്ക് പ്രഖ്യാപിച്ചത്. കാസർകോട് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ദേശീയപാത നിർമാണവുമായി ബന്ധപ്പെച്ച് വലിയ ഗതാഗതക്കുരുക്കുണ്ട്. ഇതിനാൽ തന്നെ സമയക്രമം പാലിക്കാൻ കഴിയാറില്ലെന്ന് ബസ് ഉടമകൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: