അടുത്ത വർഷം ഏഷ്യൽ ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട പട്ടികയിൽ ഒന്നാമതായി കൊച്ചിയും. ലോകപ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ കൊണ്ടെ നാസ്റ്റ് ട്രാവലറിലാണ് കൊച്ചിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയുടെ സുസ്ഥിര വികസനം, മികച്ച ജലഗതാഗതം, ഉത്സവം എന്നിവ പ്രധാന ആകർഷണമായതിനാലാണ് പട്ടികയിൽ ഇടം നേടിയത്.
സുസ്ഥിര ലക്ഷ്യങ്ങളും ഉത്തരവാദിത്ത ടൂറിസം മാനദണ്ഡങ്ങളും പാലിക്കുന്നതിലെ നിഷ്‌കർഷയും സാംസ്‌കാരിക ഉത്സവങ്ങളിലെ ടൂറിസം സാധ്യതകൾ കണ്ടെത്തിയതും പൊതുജന പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കൊച്ചിയിലെ ജലപാതകൾ നൂറ്റാണ്ടുകൾ സഞ്ചാരികളെ ആകർഷിക്കുന്നതാണെന്ന് പ്രസിദ്ധീകരണത്തിൽ വിശദീകരിച്ചിട്ടുണ്ട്.
കൊച്ചിയിലെ വാട്ടർ മെട്രോ വിപ്ലവകരവും ലോകത്തിലെ തന്നെ അപൂർവവുമാണ്. വാട്ടർ മെട്രോ വൈകാതെ തന്നെ സോളാറിൽ പ്രവർത്തിച്ച് തുടങ്ങും. കൊച്ചി വിമാനത്താവളം സോളാറിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യ വിമാനത്താവളത്തിൽ ഒന്നാണ്. കൊച്ചി ബിനാലെയും മറ്റ് പ്രാദേശിക ഉത്സവങ്ങളുമെല്ലാം കൊച്ചിയെ സാംസ്‌കാരികമായി സമ്പന്നമാക്കുന്നതായും കൊണ്ടെ നാസ്റ്റ് ട്രാവലറിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: