കൊച്ചി: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചതായി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ തെരഞ്ഞെടുപ്പ്. ഷാഫി പറമ്പില്‍ എംഎല്‍എയുടെ പൂര്‍ണ ഉത്തരവാദിത്തത്തിലാണ് ഇതു നടന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യത്തിന് നേതൃത്വം നല്കിയ ഷാഫി പറമ്പില്‍ എംഎല്‍എ എത്രയും വേഗം രാജിവയ്ക്കണം.
ഈ വ്യാജ രേഖ ചമയ്ക്കല്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്കടക്കം ഇതില്‍ പങ്കുണ്ട്. ഇക്കാര്യത്തില്‍ വലിയ രീതിയിലുളള അന്വേഷണം അനിവാര്യമാണ്. കേന്ദ്ര ഏജന്‍സികളുടെയടക്കം അന്വേഷണം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേശ്, ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രന്, ജനറല്‍ സെക്രട്ടറി കാര്‍ത്തിക് പാറയില്‍, മീഡിയ കണ്‍വീനര്‍ അരുണ്‍ പച്ചാളം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: