ആലുവ: ബാലസാഹിതീ പ്രകാശന് പുതിയതായി പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം ആലുവ കേശവസ്മൃതിയില്‍ നടന്നു. റിട്ട. അസി. ഇന്‍കം ടാക്സ് കമ്മിഷണര്‍ കെ. കിട്ടുനായര്‍ ഉദ്ഘാടനം ചെയ്തു. ബാലസംസ്കാര കേന്ദ്രം ചെയര്മാന് പി.കെ. വിജയരാഘവന് അധ്യക്ഷനായി.
ജീവിത വിജയത്തിലേക്ക് പതിനെട്ട് പടികള്‍ (പി.ഐ. ശങ്കരനാരായണന്), മണ്ണിലെ നക്ഷത്രങ്ങള്‍ (ശ്രീജിത്ത് മൂത്തേടത്ത്), അമര രക്തസാക്ഷികള്‍ ഭാഗം-2 (മാത്യൂസ് അവന്തി), പാതി മറഞ്ഞ രാമായണ കഥകള്‍ (കവിത വേണുഗോപാല്‍), കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ പഠിക്കാം (ആര്‍ട്ടിസ്റ്റ് ശിവന്) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
ഗാനരചയിതാവ് ഐ.എസ്. കുണ്ടൂര്‍, മുന്‍ ജില്ലാ ജഡ്ജ് സുന്ദരം ഗോവിന്ദ്, ആര്‍എസ്എസ് എറണാകുളം വിഭാഗ് ബൗദ്ധിക് പ്രമുഖ് കെ.ജി. പ്രദീപ് എന്നിവരും പ്രകാശന പരിപാടിയില്‍ പങ്കെടുത്തു. ബാലസംസ്കാര കേന്ദ്രം ജനറല്‍ സെക്രട്ടറി എം.പി. സുബ്രഹ്മണ്യ ശര്‍മ സ്വാഗതവും ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതി അംഗം ടി.ജി. അനന്തകൃഷ്ണന് കൃതജ്ഞതയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: