Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരതമോ ഓസ്‌ട്രേലിയയോ? ; ലോകകപ്പ് ഫൈനല്‍ നാളെ

India or Australia? ; World cup final tomorrow

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 07:30 am IST
in Cricket

അഹമ്മദാബാദ്: ഭാരതമോ, ഓസ്‌ട്രേലിയയോ…. പതിമൂന്നാം ലോകകപ്പില്‍ കിരീടം നേടുന്നത് ആര്. ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ഒറ്റ മത്സരത്തിന്റെ കൂടി കാത്തിരിപ്പ്.

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തോടെ ലോക ചാമ്പ്യന്മാരെ അറിയാം. സെമിയില്‍ ഭാരതം ന്യൂസിലാന്‍ഡിനെയും ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെയും കീഴടക്കിയാണ് പതിമൂന്നാം ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തിന് ബര്‍ത്ത് സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് 134 റണ്‍സിന്റെ കനത്ത പരാജയത്തിന് പകരം വീട്ടിയാണ് കംഗാരുക്കളുടെ ഫൈനല്‍ പ്രവേശം. ആദ്യ രണ്ട് കളികളില്‍ തോറ്റശേഷം തുടര്‍ച്ചയായി എട്ട് വിജയം നേടിയാണ് ഓസ്‌ട്രേലിയയുടെ വരവ്.

ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ട് തവണ കിരീടം ചൂടിയ ഭാരതത്തിന്റെ നാലാം ഫൈനലാണ് ഇത്തവണത്തേത്. 1983, 2011 വര്‍ഷങ്ങളിലാണ് ലോക കിരീട നേട്ടം. 2003-ല്‍ റണ്ണറപ്പായി. 2011ന് ശേഷം ഭാരതത്തിന്റെ ആദ്യ ഫൈനല്‍ കൂടിയാണിത്. 1983-ല്‍ കപിലിന്റെ നേതൃത്വത്തിലും 2011-ല്‍ ധോണിയുടെ നായകത്വത്തിലുമായിരുന്നു ഭാരതത്തിന്റെ കിരീട ധാരണം.

ലോകകപ്പുകളുടെ ചരിത്രത്തില്‍ ഓസ്‌ട്രേലിയയുടെ എട്ടാം ഫൈനലാണ് ഇത്തവണത്തേത്. 1975, 1987, 1996, 1999, 2003, 2007, 2015 വര്‍ഷങ്ങളിലാണ് അവര്‍ ഇതിനു മുമ്പ് ഫൈനലിലെത്തിയത്. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ ജേതാക്കളായ ഓസീസ് ആറാം കിരീടം ലക്ഷ്യമിട്ടാണ് ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സറ്റേഡിയത്തില്‍ ഭാരതത്തിനെതിരെ ഫൈനല്‍ പോരാട്ടത്തിനിറങ്ങുക.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഭാരതവും ഓസ്‌ട്രേലിയയും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2003 ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണത്തേത്. അന്ന് ജോഹന്നസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തിലായിരുന്നു ഇരു ടീമുകളും ലോകകപ്പിന്റെ ഫൈനലില്‍ ആദ്യമായി ഏറ്റുമുട്ടിയത്.

അന്ന് ടോസ് നേടിയ സൗരവ് ഗാംഗുലി ഓസീസിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു. റിക്കി പോണ്ടിങ്ങിന്റെ സെഞ്ചുറിയുടെയും (140*), ആദം ഗില്‍ക്രിസ്റ്റിന്റെയും (57), ഡാമിയന്‍ മാര്‍ട്ടിന്റെയും (88*) അര്‍ധ സെഞ്ചുറികളുടെയും മികവില്‍ ഓസീസ് അടിച്ചുകൂട്ടിയത് 50 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 359 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഭാരതത്തിന്റെ പ്രതീക്ഷയായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കറെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ മടക്കിയ ഗ്ലെന്‍ മഗ്രാത്തിന്റെ റിട്ടേണ്‍ ക്യാച്ചാണ് ഓസ്‌ട്രേലിയയ്‌ക്ക് കളിയില്‍ മാനസിക മുന്‍തൂക്കം നല്‍കിയത്. വീരേന്ദര്‍ സെവാഗിന്റെ 82 റണ്‍സും 47 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡിന്റെ പ്രകടനവുമാണ് അന്ന് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മക്ഗ്രാത്തിന്റെയും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയ ബ്രെറ്റ് ലീയുടെയും ആന്‍ഡ്രൂ സിമണ്ട്‌സിന്റെയും ബൗളിങ്ങും ഭാരതത്തെ പരാജയത്തിലേക്ക് തള്ളിവിടുകയായിരുന്നു. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ഭാരതത്തെ തോല്‍പ്പിച്ച ഓസ്ട്രേലിയ അപരാജിതരായാണ് കിരീടവുമായി മടങ്ങിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ ആദ്യ കളിയില്‍ ചെന്നൈയില്‍ ഓസീസിനെ തോല്‍പ്പിച്ചാണ് ഭാരതം കുതിപ്പ് തുടങ്ങിയത്. ഈ ലോകകപ്പില്‍ ഒരു കളിയും തോല്‍ക്കാത്ത ഏക ടീമും ഭാരതമാണ്.

ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഭാരതവും ഓസ്ട്രേലിയയും ഇതുവരെ 13 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ എട്ട് തവണയും ജയിച്ചത് ഓസീസായിരുന്നു. 1983, 1987, 2011, 2019 ലോകകപ്പുകളിലും പിന്നീട് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലുമായിരുന്നു കംഗാരുക്കള്‍ക്കെതിരെ ഭാരതത്തിന്റെ വിജയങ്ങള്‍. 1983, 1987, 1992, 1996, 1999, 2015 എന്നീ ലോകകപ്പുകളിലും 2003-ല്‍ രണ്ട് തവണയും ഓസീസ് ഭാരതത്തെ പരാജയപ്പെടുത്തി.

ഇത്തവണ ലോകകപ്പിലെ ഏറ്റവും മികച്ച പേരുമായാണ് ഭാരതം ഫൈനല്‍ കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതിന്റെ മാനസിക മുന്‍തൂക്കവുമുണ്ട്. സ്വന്തം മണ്ണില്‍ രണ്ടാമത്തെയും ചരിത്രത്തിലെ മൂന്നാമത്തെയും ലോക കിരീടം സ്വപ്‌നം കണ്ടാണ് രോഹിത് ശര്‍മയും സംഘവും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്. ഒപ്പം സ്‌റ്റേഡിയത്തില്‍ തിങ്ങി നിറയുന്ന ഒന്നേകാല്‍ ലക്ഷത്തിലേറെ വരുന്ന ആരാധകരുടെയും 140 കോടി ഭാരതീയരുടെ പിന്തുണയും കൂടിയാകുമ്പോള്‍ കിരീടം ഉയര്‍ത്തുമെന്ന് പ്രതീക്ഷയിലാണ് ഭാരതം.

Tags: indiaAustralia13th World Cup ODI Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.