ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ പൊങ്കാലയുടെ വരവറിയിച്ച് നിലവറ ദീപം തെളിഞ്ഞു. മുഖ്യകാര്യദര്‍ശിമാരായ രാധാകൃഷ്ണന് നമ്പൂതിരിയും, ഉണ്ണിക്യഷ്ണന് നമ്പൂതിരിയും ചേര്‍ന്ന് മൂലകുടുംബ ക്ഷേത്രത്തിലെ നിലവറയില്‍ ഭദ്രദീപം തെളിച്ചു.
നിലവറ ദീപത്തില്‍ നിന്ന് പകര്‍ന്നെടുത്ത ദീപം കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ക്ഷേത്രനടയില്‍ പ്രത്യേകം തയ്യാറാക്കിയ ആട്ടവിളക്കിലേക്ക് പകര്‍ന്നു. നിലവറ ദീപം കൊടിമരച്ചുവട്ടില്‍ എത്തിക്കുന്നതിന് മുന്നോടിയായി മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജകളും നടന്നു വാദ്യമേളങ്ങളുടേയും, വായ്ക്കുരവകളുടേയും അകമ്പടിയോടു കൂടിയാണ് ദീപം ക്ഷേത്രനടയില്‍ എത്തിച്ചത്.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്തു. കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി അധ്യക്ഷനായി. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ മുഖ്യ പ്രഭാഷണം നടത്തി. മീഡിയ കോര്‍ഡിനേറ്റര്‍ അജിത്ത് കുമാര്‍ പിഷാരത്ത്, ഉത്സവകമ്മറ്റി പ്രസിഡന്റ് എം.പി രാജീവ്, സെക്രട്ടറി പി.കെ.സ്വാമിനാഥന് എന്നിവര്‍ നേതൃത്വം നല്കി.
തിന്മയുടെ സ്വരൂപമായ കാര്‍ത്തിക സ്തംഭം 19ന് വൈകിട്ട് ആറിന് ക്ഷേത്ര സന്നിധിയില്‍ ഉയരും. 27 ന് പൊങ്കാല ദിനത്തില്‍ വൈകിട്ട് 6.30 ന് പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകരും. പൊങ്കാലയ്ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ക്ഷേത്ര ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നത്. ക്ഷേത്ര പരിസരത്തും പ്രധാന പാതയിലും പൊങ്കാല ഇടുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പതിനായിരക്കണക്കിന് വാളന്റിയേഴ്സിന്റേയും നിയമ പാലകരുടേയും സേവനം സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: