തിരുവനന്തപുരം : മുഖ്യമന്ത്രിയും ഭാര്യ കമലയുടേയും വിദേശത്തെയും സംസ്ഥാനത്തേയും ചികിത്സാ ചെലവ് നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റേയും ചികിത്സയ്ക്കായി ചെലവായ പണം നല്കാന് സര്‍ക്കാര്‍ ഉത്തരവ്. സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി. ശശിക്ക് ചെലവായ തുക നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
പൂജപ്പുര ഗവണ്മെന്റ് പഞ്ചകര്‍മ്മ ആശുപത്രിയില്‍ ചെലവായ 2022 സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 13 വരെ നടത്തിയ ആയുര്‍വേദ ചികിത്സയ്ക്ക് ചെലവായ 10,680 രൂപയാണ് നല്‍കുന്നത്. 2022ലാണ് ശശി ആയുര്‍വേദ ചികിത്സയ്ക്ക് വിധേയനായത്. ചികിത്സാ ചെലവ് നല്‍കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്.
2020 മുതല്‍ മുഖ്യമന്ത്രിയും ഭാര്യ കമലയും കേരളത്തിലും വിദേശത്ത് മയോ ക്ലിനിക്കിലുമായുള്ള ചികിത്സാ ചെലവ് 72,09,482 രൂപ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 5 ലക്ഷത്തിന് മുകളിലുള്ള തുകകള്‍ക്ക് നിയന്ത്രണം വേണമെന്ന് ട്രഷറിക്ക് കടുത്ത നിയന്ത്രണം ഇരിക്കേയാണ് മുഖ്യമന്ത്രിക്ക് ഇത്രയും തുക ഒരുമിച്ച് പാസാക്കി നല്‍കിയത്.
2022 ജനുവരിയിലും ഏപ്രില്‍, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്. കേരളത്തില്‍ മുഖ്യമന്ത്രിക്കും ഭാര്യ കമലക്കും 2020 മുതല്‍ 2023 വരെ കാലയളവില്‍ ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കിലും ആയുര്‍വേദ ചികിത്സയ്ക്കും ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (7499932 രൂപ) സര്‍ക്കാര്‍ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: