കോഴിക്കോട്: “ദേ, ഞാന്‍ നിങ്ങളുടെ തോളില്‍ കൈവെച്ചു, എന്താ ആകാശം ഇടിഞ്ഞു വീണോ”- ഒരു പുരുഷ മാധ്യമപ്രവര്‍ത്തകന്റെ തോളില്‍ കൈവെച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് പറഞ്ഞു. സുരേഷ് ഗോപി വനിതാമാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ശോഭാ സുരേന്ദ്രന്റെ ഈ പ്രതികരണം.
തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് എത്ര തവണ ആ വനിതാ ജേണലിസ്റ്റ് സുരേഷ് ഗോപിയെ കണ്ടിട്ടുണ്ട്. ആ കുട്ടി സുരേഷ് ഗോപിയോട് ചേര്‍ന്ന് നിന്ന് ഒരുമിച്ചിരിക്കുന്നത്, അവര്‍ രണ്ട് പേരും മാത്രമായി ചായ കുടിക്കുന്നത്, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത്, ആ വീടിനകത്ത് സന്തോഷത്തോടെ പെരുമാറുന്നത് എല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് ആ പ്രശ്നം നടക്കുമ്പോഴും കേസ് കൊടുക്കണം എന്ന ചിന്ത ആ കുട്ടിയുടെ മനസ്സില്‍ ഉണ്ടായിരുന്നില്ല. നിങ്ങളുടെ ആരുടെയും മനസ്സില്‍ ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന അതീവ ജാഗ്രതയോട് കൂടിയ ഒരു ഗൂഡാലോചനയുടെ ഫലമായിട്ടാണ് ഇതെല്ലാം സംഭവിച്ചത്. – ശോഭാ സുരേന്ദ്രന് പറഞ്ഞു
അങ്ങിനെയങ്ങോട്ട് ചില ആളുകള്‍ അങ്ങ് തീരുമാനമെടുത്താല്‍ ഞങ്ങള്‍ എല്ലാം മാറ്റിമറിക്കും എന്നൊന്നും കേരളത്തിന്റെ ആഭ്യന്തരവകുപ്പ് ഭരിയ്ക്കുന്ന പിണറായി വിചാരിക്കേണ്ട. എന്തിന്റെ പേരിലാണ് കേസ് കൊടുത്തത്? പീഢനത്തിന്റെ പേരിലാണ്. പീഢനശ്രമമെന്ന വകുപ്പ് ചുമത്തിയാണ് കേസ്. സിപിഎം നേതാവ് പി.ശശിയെപ്പോലുള്ളവര്‍ മുറിയടച്ചിട്ട് പീഡിപ്പിച്ച നാട്ടിലാണ് ഇതെന്നോര്‍ക്കണം. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോയ ശ്രീമതിടീച്ചര്‍ ബലാത്സംഗത്തിന്റെ ഗൗരവമായ വിഷയങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചിട്ടുള്ള നാട്ടിലാണ് നമ്മള് ഇത് സംസാരിക്കുന്നത്. ഇവിടെ നിരുപദ്രവമായി നടന്ന ഒരു സംഭവത്തിന്റെ പേരില്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തി സുരേഷ് ഗോപിയെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിച്ചത്. ആഭ്യന്തരവകുപ്പ് കയ്യിലുണ്ട് എന്ന് കരുതി എന്ത് വൃത്തികേടും ചെയ്യാമെന്ന് കരുതുന്ന പിണറായി വിജയനെതിരാണ് ഞങ്ങളുടെ പ്രതിഷേധം. – ശോഭാ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: