തൃശ്ശൂര്‍: തിരുവില്വാമലയില്‍ ഏഴു മാസം മുന്‍പ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഫോണ്‍ പൊട്ടിത്തെറിച്ചല്ല, മാരക ശേഷിയുള്ള സ്ഫോടകവസ്തു കടിച്ചതാകാം കുട്ടിയുടെ മരണകാരണമെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം. സംഭവം നടന്ന മുറിയില്‍ പൊട്ടാസ്യം ക്ലോറേറ്റിന്റേയും സള്‍ഫറിന്റേയും സാന്നിധ്യം കണ്ടെത്തി.
പന്നിക്ക് കെണിവെച്ച പടക്കം കുട്ടി എടുത്തുകൊണ്ടുവന്ന് മുറിയില്‍ കൊണ്ടുപോയി കളിച്ചപ്പോള്‍ പൊട്ടിത്തെറിച്ചാവാം അപകടമെന്നാണ് നിഗമനം. കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് ആദിത്യശ്രീക്ക് പന്നിപ്പടക്കം ലഭിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ഏപ്രില്‍ 24 ന് രാത്രി പത്തരയോടെയായിരുന്നു തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിന് സമീപം കുന്നത്തുവീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹ. ബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകള്‍ ആദിത്യശ്രീ (8) മരിച്ചത്. വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടി തല്‍ക്ഷണം മരിച്ചെന്നായിരുന്നു വാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: