കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ചികിത്സയിലായിരുന്നു 26-കാരൻ പ്രവീൺ എന്ന യുവാവാണ് മരിച്ചത്. മലയാറ്റൂർ സ്വദേശിയായ പ്രവീണിന്റെ മാതാവ് റീന, സഹോദരി ലിബിന എന്നിവർ നേരത്തെ തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. സഹോദരൻ രാഹുലിനും സ്‌ഫോടനത്തിൽ സാരമായി പൊള്ളലേറ്റിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
സ്‌ഫോടനത്തിൽ പരിക്കേറ്റ 11 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ചയാണ് പ്രതി ജൊമിനിക് മാർട്ടിനെ ഈ മാസം 29 വരെ കാക്കനാട് ജയിലിൽ റിമാൻഡ് ചെയ്തത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ കണ്ടെത്തിയിരുന്നു. സ്‌ഫോടക വസ്തു നിർമ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്ക കടയിലുൾപ്പെടെ തെളിവെടുപ്പ് നടത്തിയിരുന്നു.
ഒക്ടോബർ 29-നാണ് നാടിനെ നടക്കുയി കളമശ്ശേരി ബോംബ് സ്‌ഫോടനം നടന്നത്. 2,000-അധികം ആളുകൾ പങ്കെടുത്ത പരിപാടിയിലായിരുന്നു സ്‌ഫോടനം നടന്നത്. പ്രതി ഡൊമിനിക് മാർട്ടിൻ സ്വയം കീഴടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: