റെയിൽവേയിൽ അവസരം ആഗ്രഹിക്കുന്നവർക്ക് ഇതുതന്നെ സമയം. പട്‌ന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 1832 ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ഐടിഐക്കാർക്കാണ് മുൻഗണന. റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും യൂണിറ്റുകളിലുമാണ് ഒഴിവുകൾ.
പത്താംക്ലാസിൽ 50 ശതമാനം മാർക്കോടെയുള്ള വിജയം/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. ഡിവിഷൻ/യൂണിറ്റ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഡിസംബർ ഒമ്പതാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്കായി
www.rrcecr.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫിറ്റർ, വെൽഡർ, മെക്കാനിക് (ഡീസൽ), റഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, കാർപ്പെന്റർ, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റർ (ജനറൽ), ഇലക്ട്രീഷ്യൻ, വയർമാൻ, ടർണർ, മെഷീനിസ്റ്റ്, വെൽഡർ (ജി. ആൻഡ് ഇ.), മെക്കാനിക് ഡീസൽ (ഫിറ്റർ), എം.എം.ടി.എം., ബ്ലാക്ക് സ്മിത്ത്, ലബോറട്ടറി അസിസ്റ്റന്റ്, മെഷീനിസ്റ്റ്/ ഗ്രൈൻഡർ, മെക്കാനിക് എം.വി- എന്നീ ട്രേഡുകളിലാണ് അപേക്ഷ ക്ഷണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: