സ്ത്രീകള്‍ക്ക് അയ്യനെ കാണാന്‍ കരിമലയും നീലിമലയും താണ്ടണമെന്നില്ല, ഓച്ചിറ മഹാലക്ഷി ക്ഷേത്രത്തിന് സമീപമുള്ള അയ്യപ്പക്ഷേത്രം പുണ്യപൂങ്കാവനത്തിന്റെ പ്രതീതി തൊഴാനെത്തുന്ന സ്ത്രീ ജനങ്ങള്‍ക്ക് നല്കുന്നു. ഒട്ടനവധി സ്ത്രീകളാണ് കലിയുഗവരദനായ ശാസ്താവിനെ കാണാന്‍ ഇവിടെയെത്തുന്നത്. അതുകൊണ്ടുതന്നെ ഇത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നു.
ശബരിമലയില്‍ പോകാന്‍ കഴിയാത്ത സ്ത്രീകള്‍ക്കും ആരോഗ്യ പ്രശ്നമുള്ള പ്രായമായ അമ്മമാര്‍ക്കും ദര്‍ശന പുണ്യമായി ഓച്ചിറയില്‍ അയ്യപ്പസ്വാമി കുടികൊള്ളുന്നു. ദിവസവും തൊഴാന്‍ എത്തുന്ന ഭക്തരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഭക്തിസാന്ദ്രമായ സന്നിധാനത്തിന്റെ അന്തരീക്ഷമാണ് ഇവിടെ അനുഭവപ്പെടുന്നത്.
ഭക്തര്‍ക്ക് വിശ്രമിക്കാനുളള സ്ഥലവും ഒരുക്കിയിട്ടുണ്ട്. ഭജനമിരിക്കാന്‍ എത്തുന്നവര്‍ക്ക് മഴയോ വെയിലോ ഏല്ക്കാതെ വിശ്രമിക്കാനുള്ള സാഹചര്യം സജജ്ജമാണ്. മണ്ഡലകാലത്ത് പമ്പാ ഗണപതിയെ കാണാതെ ആരും മലകറാറില്ലല്ലോ. ഇവിടെയും അയ്യപ്പസ്വാമിയുടെ അടുത്തുതന്നെ കന്നിമൂല ഗണപതിയുണ്ട്. മണ്ഡലകാലമായാല്‍ മലയ്ക്ക് പോകുന്ന അയ്യപ്പന്മാര് കൊട്ടാരക്കര അമ്പലത്തില്‍ പോകുന്നതോടൊപ്പം ഇവിടെയും ദര്‍ശനം നടത്താറുണ്ട്. അയ്യപ്പന് നീരാജനവും ഗണപതിക്ക് ഉണ്ണിയപ്പവും പ്രധാന വഴിപാടുകളാണ്. ഓച്ചിറ ദര്‍ശനം അതിന്റെ പൂര്ണതയിലെത്തണമെങ്കില് ഈ അയ്യപ്പ ക്ഷേത്രത്തിലും ദര്‍ശനം നടത്തണമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: