കോട്ടയം: മണ്ഡലകാലത്ത് കേരളത്തിലേക്ക് 350 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്മാന് പി.കെ. കൃഷ്ണദാസ്.
പ്രതിദിനം 5-6 ട്രെയിനുകള്‍ കേരളത്തില്‍ എത്തുംവിധമാണ് ക്രമീകരണം. ഷെഡ്യൂള്‍ ആരംഭിക്കുന്നത് കോട്ടയം, കൊച്ചുവേളി, കൊല്ലം എന്നീ സ്റ്റേഷനുകളില്‍ നിന്നാകും. ചെങ്ങന്നൂര്‍, കോട്ടയം സ്റ്റേഷനുകളില്‍ റിട്ടയറിങ് റൂമുകള്‍ ഓണ്‍ലൈന്‍ വഴി റിസര്‍വ് ചെയ്യാം.
ആര്‍പിഎഫ് സുരക്ഷാ സംവിധാനം ശക്തമാക്കും. പാര്‍ക്കിങ് സൗകര്യവും വിപുലമാക്കി. പമ്പയില്‍ റിസര്‍വേഷന്‍ കൗണ്ടര്‍ സൗകര്യം സൗജന്യമായി നല്‍കിയിരുന്നത് ദേവസ്വം ബോര്‍ഡ് നിര്‍ത്തിയത് നിഷേധാത്മക നിലപാടാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: