പാരിസ്: ട്രാക്കിലെ വേഗറാണി എലെയ്ന തോംപ്സണ് ഹെറാഹ് പരിശീലകനെ മാറ്റി. പാരിസ് ഒളിംപിക്സിന് എട്ട് മാസം മാത്രം അവശേഷിക്കെയാണ് താരം പുതിയ തീരുമാനത്തിന് മുതിര്‍ന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് ഒളിംപിക്സിലും 100, 200 മീറ്ററില്‍ സ്വര്‍ണം നേടിയ താരമാണ് എലെയ്ന. ടോക്കിയോ ഒളിംപിക്സില്‍ പതിവ് സ്വര്ണനേട്ടത്തിനൊപ്പം 4-100 മീറ്ററില്‍ കൂടി സ്വര്‍ണം നേടിയാണ് താരം മടങ്ങിയത്.
പുതിയ ആളുകളൊന്നും പരിശീലക നിരയിലേക്ക് വന്നിട്ടില്ല, പക്ഷെ മറ്റൊരു പരിശീലകനെ ആവശ്യമായി വന്നിരിക്കുന്നു- എലെയ്നയുടെ മാനേജ്മെന്റ് ടീം വ്യക്തമാക്കി. ലോകത്ത് ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമാണ് എലെയ്ന തോംപ്സണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: