കല്‍പ്പറ്റ: ഗോത്രമഹാസഭ അധ്യക്ഷയും പ്രമുഖ വനവാസി നേതാവുമായ സി.കെ. ജാനുവിന്റെ ആത്മകഥ 19ന് പ്രകാശനം ചെയ്യും. അടിമമക്ക എന്ന പേരിലുള്ള പുസ്തകം കല്‍പ്പറ്റ എന്‍എംഡിസി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തക കെ. അജിതയാണ് പുറത്തിറക്കുന്നത്.
ഗോത്ര വാദ്യോപകരണങ്ങളുടെ വാദനത്തിന്റെ അകമ്പടിയോടെ ഗായിക നഞ്ചിയമ്മ പുസ്തകം ഏറ്റുവാങ്ങും. 11 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ പ്രൊഫ. കുസുമം ജോസഫ് അധ്യക്ഷത വഹിക്കും. കെ.കെ. സുരേന്ദ്രന്‍ പുസ്തകം അവതരിപ്പിക്കും. ഗ്രോവാസു, അഡ്വ. പ്രീത, അഡ്വ. ഭദ്ര, രേഖാരാജ്, സതി അങ്കമാലി, എബ്രഹാം ബെന്‍ഹര്‍, ഡോ. എം.ബി. മനോജ്, പി.കെ. സജീവന്‍, പ്രദീപന്‍ എറണാകുളം, മനില സി. മോഹന്‍, സതീശന്‍ ആലപ്പുഴ, ലീല കനവ്, എം. ഗീതാനന്ദന്‍, ബാബു കാര്യമ്പാടി, എം.കെ. രാമദാസ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: