ആലപ്പുഴ: കടക്കെണിയിലായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്ഷകന് തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെ.ജി. പ്രസാദിന്റെ കുടുംബത്തിന് അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. ബിജെപി പട്ടികജാതി മോര്‍ച്ച ആലപ്പുഴ ജില്ലാ കമ്മിറ്റി മങ്കൊമ്പ് പട്ടികജാതി വികസന ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസാദിന്റെ ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. ഉത്തരവാദികള്‍ക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കണം. പട്ടികജാതി കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. പട്ടികജാതി കര്‍ഷകനായ കെ.ജി. പ്രസാദ് ആത്മഹത്യചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും ഇടപെടാത്ത സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗ കമ്മിഷന്റെ നടപടി ദൗര്‍ഭാഗ്യകരമാണ്. പട്ടികജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം സ്വമേധായ കേസെടുക്കാന്‍ സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗ കമ്മിഷന് തയാറാകണം. ഇത് സംബന്ധിച്ചു ദേശീയ പട്ടികജാതി കമ്മിഷന് പട്ടികജാതി മോര്‍ച്ച പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ബി. മോഹന്‍ കുമാര്‍ അധ്യക്ഷനായി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷന്. മോര്‍ച്ച സംസ്ഥാന സമിതി അംഗം രമേശ് കൊച്ചുമുറി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാജേന്ദ്രന്, കെ. വിജയന് എന്നിവര്‍ പ്രസംഗിച്ചു ജില്ലാ നേതാക്കളായ ബി. ശ്യാമള, ലിമി രാജേഷ്, യശോധരന്, കെ. രാജ്കുമാര് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: