ന്യൂദല്‍ഹി: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വ്യാജവീഡിയോ പ്രചരിപ്പിക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷയും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതി.
വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതും നുണപ്രചാരണം നടത്തുന്നതും അവരുടെ നിരാശയുടെ ഭാഗമാണ്. നുണപ്രചാരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന് ഇക്കാര്യത്തില്‍ ഇടപെടണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഏതറ്റംവരെയും പോകാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെ കരുതിയിരിക്കണമെന്നും അവര്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: