നൂറനാട് : മറ്റപ്പളളിമലയിലെ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. മണ്ണെടുക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും നാട്ടിലുണ്ട്. അനുമതിയോടെയാണ് മണ്ണെടുത്തതെങ്കിലും പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നല്‍കിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പി പ്രസാദ് പറഞ്ഞു.
വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പാലിച്ചിട്ടില്ല.വീഴ്ച ഉണ്ടായത് എങ്ങനെയാണ് എന്ന് അന്വേഷിക്കും. റിപ്പോര്‍ട്ട് നല്കിയ ജിയോളജി വകുപ്പില്‍ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും ഗൗരവതരമായ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മണ്ണെടുപ്പിന് മുമ്പ് സ്ഥലപരിശോധന ജിയോളജി വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പൊലിസ് നടപടി എസ്പി പരിശോധിക്കും.
പ്രതിഷേധിച്ചവര്‍ക്കെതിരെ കേസുകള്‍ പിന്‍വലിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പ്രസാദ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്ന് അത് പരിശോധിച്ച ശേഷം മാത്രമാകും ഇനി മണ്ണെടുക്കണമോ എന്ന് തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: