പാലക്കാട് : കാടാങ്കോട് ദമ്പതികളുടെ മരണത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മകന്റെ അറസ്റ്റ് രേഖപ്പെടുത്തി. യശോദയുടെ(55) മരണം മകന് അനൂപിന്റെ(27) മര്‍ദ്ദനമേറ്റാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
യശോദയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇവരുടെ ഭര്‍ത്താവ് അപ്പുണ്ണി(60) മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.
അയ്യപ്പന്‍കാവ് സ്വദേശി അപ്പുണ്ണിയെയും ഭാര്യ യശോദയെയും ഇന്നലെ ഉച്ചയ്ക്കാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന് അനൂപ് ഇരുവരെയും മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതി.
മാതാപിതാക്കളെ അനൂപ് മര്‍ദ്ദിക്കാറുണ്ടായിരുന്നതായി നാട്ടുകാരുടെ മൊഴിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: