അട്ടപ്പാടി: വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിക്ഷാ സ്വാസ്ഥ്യ ന്യാസിന്റേയും കാലടി ആദി ശങ്കര ട്രെയിനിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ടോസ്സ് അക്കാദമിയുടെ സഹകരണത്തോടെ ഗോത്രവര്‍ഗ്ഗ, പട്ടികജാതി/വര്‍ഗ്ഗ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കെടെറ്റ് പരീക്ഷാ പരിശീലനം ജനജാതീയ ഗൗരവ് ദിനത്തില്‍ ആരംഭിച്ചു.
ഓണ്‍ലൈന്‍ ഓഫ് ലൈന്‍ മാര്ഗ്ഗത്തില്ലൂടെ നടക്കുന്ന പരിശീലനം ആറളം ഫാമിംഗ് കോര്പ്പറേഷന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ. കെ.പി. നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ കെടെറ്റ് യോഗ്യത നേടാത്ത നൂറ് കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകരമായ ഈ പരിശീലനത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 9496739107 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംയോജകന്‍ ശ്രീ. ജോബി ബാലകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: