ഭോപ്പാല്‍ ; മധ്യപ്രദേശില്‍ വെളളിയാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുളള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. 230 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.
252 വനിതകളടക്കം രണ്ടായിരത്തി 533 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വോട്ടിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു. പോളിംഗ് ഉദ്യോഗസ്ഥരെ അവരുടെ പോളിംഗ് കേന്ദ്രങ്ങളിലേക്ക് ഇന്ന് അയച്ചു.
പോളിംഗ് പാര്‍ട്ടികളെ പോളിംഗ് കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നതിനുളള എല്ലാ വാഹനങ്ങളിലും ജിപിഎസ് സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം, എല്ലാ സെക്ടര്‍ ഓഫീസര്‍മാരും ഇന്ന് രാത്രി പോളിംഗ് കേന്ദ്രങ്ങളില്‍ തന്നെ ചെലവഴിക്കേണ്ടിവരും.
ഇന്ന് രാഷ്ട്രീയ കക്ഷികള്‍ നിശബ്ദ പ്രചാരണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: