ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ജീവിക്കാനായി ഭിക്ഷയാചിച്ച മറിയക്കുട്ടിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട ദേശാഭിമാനിയും നവമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ തുനിഞ്ഞിറങ്ങിയ അന്തംകമ്മികളെയും കേരള ജനത അതേ നാണയത്തില്‍ തന്നെയാണ് തിരിച്ചടിച്ചത്.
അവസാനം തെറ്റ് തിരുത്തി മാപ്പ് പറയാന്‍ വന്ന ദേശാഭിമാനിയോട് കോടതിയില്‍ കാണാമെന്ന് പറഞ്ഞ മറിയക്കുട്ടിയാണ് താരം. മറിയക്കുട്ടിയെ പിന്തുണച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഹരീഷ്‌പേരടി.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഈ നവകേരള പിച്ച ചട്ടിയുമായി നില്‍ക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീര്‍ക്കും…സാധാരണ മനുഷ്യരുടെ നികുതി പണം കൊണ്ട് നിങ്ങള്‍ എത്ര കോടിയുടെ കക്കൂസ് വണ്ടിയില്‍ കയറി യാത്ര ചെയ്താലും ഈ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് നിങ്ങള്‍ കേരളത്തോട് ഉത്തരം പറയേണ്ടിവരും…അത്രയും തീക്ഷണമാണ് ആ നോട്ടം…ഒര്‍ജിനല്‍ കേരള മാതാ…മറിയകുട്ടിയമ്മയോടൊപ്പം..
ഈ നവകേരള പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കും…സാധാരണ മനുഷ്യരുടെ നികുതി പണം…
Posted by Hareesh Peradi on Wednesday, November 15, 2023
തെറ്റ് പറ്റിയെന്ന് സമ്മതിച്ച ദേശഭിമാനി മാപ്പ് പറയാന്‍ ചെന്നപ്പോള്‍ കോടതിയില്‍ വന്ന് മാപ്പ് പറയണമെന്നാണ് മറിയക്കുട്ടി പ്രതികരിച്ചത്. ഒരു ചാനല്‍ ചര്‍ച്ചയിലാണ് മറിയക്കുട്ടി ഇപ്രകാരം പറഞ്ഞത്. നേരത്തെ മറിയക്കുട്ടിക്കെതിരെ ദേശാഭിമാനി കള്ളവാര്‍ത്ത നല്‍കിയിരുന്നു. അഞ്ച് മാസത്തെ സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് മറിയക്കുട്ടി ഭിക്ഷയാചിച്ച് ഇറങ്ങിയത്. മറിയക്കുട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും എന്ന് കണ്ടാണ് മറിയക്കുട്ടി പണക്കാരിയാണെന്നും ഇവരുടെ മകള്‍ വിദേശത്താണെന്നും ഇവര്‍ക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ മറിയക്കുട്ടി ഹൈക്കോടതിയില്‍ പോകുമെന്നറിഞ്ഞതോടെയാണ് മുഖം രക്ഷിക്കാന്‍ ദേശാഭിമാനി മാപ്പ് പറഞ്ഞത്.
ഒന്നര ഏക്കര്‍ ഭൂമി, അതില്‍ വീട് കൂടാതെ 5000 രൂപ മാസവാടക കിട്ടുന്ന മറ്റോരു വീട്, മക്കല്‍ക്ക് വിദേശത്ത് ജോലി ഇതെല്ലാമുണ്ടായിട്ടും പെന്‍ഷന് വേണ്ടി ഭിക്ഷ യാചിക്കുന്നത് രാഷ്‌ട്രീയമെന്നോക്കയായിരുന്നു മറിയകുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വിദേശത്ത് ജോലിയുണ്ടെന്ന് പറയുന്ന മകള്‍ അടിമാലിയില്‍ ലോട്ടറി വിറ്റാണ് ഉപജീവനം കണ്ടെത്തുന്നത്. മറ്റുമക്കളെല്ലാം കൂലിവേല ചെയ്യുന്നവരാണ്. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമയില്ലെന്ന് വില്ലേജ് ഓഫീസര്‍ തന്നെ സാക്ഷ്യപ്പെടുത്തി. ഈ സാക്ഷ്യപത്രവുമായാണ് മറിയക്കുട്ടി കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: