തിരുവനന്തപുരം: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളം പട്ടിണികിടന്ന് മരിക്കുമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. യുപിഎ സര്‍ക്കാരായിരുന്നു ഇപ്പോഴും രാജ്യം ഭരിക്കുന്നതെങ്കില്‍ കേരളത്തിലെ അങ്കണവാടികളിലെ കുട്ടികള്‍ പട്ടിണി കിടക്കേണ്ടി വരുമായിരുന്നുവെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
നെല്‍കര്‍ഷകര്‍ക്ക് വിറ്റനെല്ലിന്റെ കുടിശ്ശിക കൊടുക്കാനുണ്ട്, എന്തുകൊണ്ടാണ് തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം മുടങ്ങിയത്, എന്തുകൊണ്ടാണ് ഉച്ചക്കഞ്ഞി മുടങ്ങുന്നത്. എന്തുകൊണ്ടാണ് അങ്കണടികളിലെ പോഷന്‍ അഭിയാന് മുടങ്ങുന്നത്. ലൈഫ് മിഷനില്‍ വീടുകള്‍ക്ക് അപേക്ഷ കൊടുത്തവരെ കാണാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ. ഇതുപോലുള്ള നൂറ് നൂറ് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
‘മോദി സര്‍ക്കാരല്ല, പഴയതുപോലെ യുപിഎ സര്‍ക്കാര്‍ ആയിരുന്നു ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലെന്ന് വിചാരിക്കുക, കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു? ഇവിടെ ഒരു ഇടപാടും നടക്കുമായിരുന്നില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഇല്ലായിരുന്നെങ്കില്‍ കേരളം പട്ടിണികിടന്ന് മരിക്കുമായിരുന്നു. ഖരീബ് കല്യാണ്‍ അന്ന യോജന വഴി മോദി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് അഞ്ച് കിലോ അരി സൗജന്യമായി കഴിഞ്ഞ മൂന്ന് വര്‍ഷവും തുടര്‍ച്ചയായി നല്കി. ഇത് 2029 വരെ നീട്ടാനും നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇത് കേന്ദ്രം നേരിട്ട് കൊടുക്കുന്ന അഞ്ച് കിലോ അരിയുടെ കാര്യമാണ്. എന്നാല്‍, റേഷന്‍ കാര്‍ഡ് വഴി കേരള സര്‍ക്കാര്‍ നല്കുന്ന സൗജന്യ അരിയും മോദി സര്‍ക്കാരാണ് കൊടുക്കുന്നത്. ഒരു കിലോ അരിയ്ക്ക് 32 രൂപയാണ് സര്‍ക്കാര്‍ സബ്സിഡി. അതില്‍ 29 രൂപയും കൊടുക്കുന്നത് കേന്ദ്രസര്‍ക്കാരാണ്’, സുരേന്ദ്രന് പറഞ്ഞു.
മോദി സര്‍ക്കാരല്ല, യുപിഎ സര്‍ക്കാര്‍ ആയിരുന്നു ഇന്ന് അധികാരത്തിലെങ്കില്‍ കേരളത്തിലെ അങ്കണവാടിയിലെ കുട്ടികള്‍ പട്ടിണി കിടക്കേണ്ടിവരുമായിരുന്നു. പോഷക അഭിയാന് മോദിയാണ് നടപ്പാക്കിയത്. സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചക്കഞ്ഞിവരെ മുടങ്ങുന്ന സ്ഥിതിയായി. എന്നാല്‍, പിടിഎ ഉണ്ടാക്കി കേന്ദ്രം കാശ് തരുന്നില്ലെന്ന പ്രചാരണമാണ് അവര്‍ നടത്തുന്നത്. യഥാര്‍ഥത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഉച്ചക്കഞ്ഞി മുടങ്ങാന്‍ കാരണം. മോദി സര്‍ക്കാര്‍ പോഷക അഭിയാന് വഴി ഉച്ചഭക്ഷണത്തിനുള്ള പദ്ധതിക്ക് ബജറ്റില്‍ വിഹിതം വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, കേരളം ഇല്ലാത്ത കണക്കുകള്‍ പറഞ്ഞ് കള്ളത്തരം കാണിക്കുകയാണ്. പോഷക അഭിയാന് തര്‍ക്കത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ കേരളത്തിന്റെ കള്ളത്തരത്തിന് എണ്ണിയെണ്ണി മറുപടിപറഞ്ഞിരുന്നുവെന്നും സുരേന്ദ്രന് ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: