ന്യൂദല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം രാജ്യത്തെ ഒന്‍പതു കോടി കര്‍ഷകര്‍ക്കായി 18,000 കോടി രൂപ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഝാര്‍ഖണ്ഡില്‍ പട്ടികവര്‍ഗ സ്വാഭിമാന ദിനാഘോഷത്തില്‍ ഒറ്റ ക്ലിക്കില്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി 2000 രൂപ വീതം നിക്ഷേപിച്ചു. പദ്ധതിയുടെ 15-ാമത് ഗഡുവാണ് ഇന്നലെ വിതരണം ചെയ്തത്. ഇതോടെ രാജ്യത്തെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് കൈമാറിയത് 2.80 ലക്ഷം കോടി രൂപയായി.
പ്രതിവര്‍ഷം മൂന്നു തുല്യ ഗഡുക്കളായി 6000 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇന്നലെ 2000 രൂപ 15-ാം ഗഡുവായി കൊടുത്തു. ഝാര്‍ഖണ്ഡില്‍ 7200 കോടി രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: