കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ കേസ് എൻഐഎ ഏറ്റെടുത്തേക്കും. ഡിജിറ്റൽ ഉപകരണങ്ങളുടെ സൈബർ ഫോറൻസിക് പരിശോധനാ ഫലം കൂടി വിലയിരുത്തിയതിന് ശേഷമായിരിക്കും നീക്കം. പരിശോധനാ ഫലം പുറത്ത് വന്നതിന് ശേഷം എൻഐഎ അന്വേഷണം ഏറ്റെടുക്കുന്നതിനുള്ള അന്തിമ തീരുമാനം ഉണ്ടാകുക.
യുഎപിഎ ആണ് കേസിൽ ചുമത്തിയിരിക്കുന്നത്. കേസിൽ എൻഐഎയും തെളിവുകൾ ശേഖരിച്ചിരുന്നു. കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഈ മാസം 29 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: