സുഹൃത്തുക്കളുമായി മാത്രം പോസ്റ്റുകളും റീലുകളും പങ്കുവെക്കാന്‍ സൗകര്യമൊരുക്കി ഇന്‍സ്റ്റാഗ്രാം. സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയില്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് നേരത്തെ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ലഭ്യമാണ്. ഇക്കൂട്ടത്തിലേക്കാണ് പോസ്റ്റുകളും റീലുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയില്‍ കൂടുതല്‍ നിയന്ത്രണം കൈവരുന്ന തരത്തിലുള്ള അപ്ഡേറ്റാണ് ഇൻസ്റ്റഗ്രാമിൽ അവതരിപ്പിച്ചിട്ടുള്ളത്.
സാധാരണ രീതിയിൽ പോസ്റ്റ് പങ്കിടുന്നതിന് സമാനമായ രീതിയിലാണ് ക്ലോസ് ഫ്രണ്ട്സുമായും പോസ്റ്റുകൾ പങ്കുവെയ്‌ക്കുന്നത്. ക്യാപ്ഷൻ ബോക്സിന് താഴെയുള്ള ‘ഓഡിയന്‍സ്’ ഓപ്ഷനില്‍ ടാപ്പ് ചെയ്ത് ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് ‘ക്ലോസ് ഫ്രണ്ട്‌സ്’ തിരഞ്ഞെടുക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: