ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് ആം ആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാരണം കാണിക്കല്‍ നോട്ടിസ്. വ്യാഴാഴ്ചക്കുള്ളില്‍ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ഇസി ആവശ്യപ്പെട്ടു. വിഷയത്തില്‍ കെജ്രിവാള് വിശദീകരണം നല്‍കിയില്ലെങ്കില്‍ തങ്ങളുടേതായ നടപടികളുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സാമൂഹ്യമാധ്യമത്തിലാണ് കെജ്രിവാള് പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. കെജ്രിവാള് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരവും അപമാനകരവും അവമതിപ്പുണ്ടാക്കുന്നതുമായ രീതിയില്‍ പ്രസ്താവന നടത്തിയെന്ന ബിജെപിയുടെ പരാതിയിലാണ് നടപടി.
ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ മറ്റൊരു ദേശീയ പാര്‍ട്ടിയുടെ ഒരു താരപ്രചാരകനെതിരെയും രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയും ആക്ഷേപിക്കുന്ന തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്നതുമായ രീതിയില്‍ നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വിശദീകരണം നല്‍കണം. സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടി സ്വീകരിക്കാരിതിക്കാന്‍ നവംബര്‍ 16 ന് വൈകുന്നേരം ഏഴിനകം വിശദീകരണം നല്‍കണമെന്നും ഇ സി നോട്ടിസില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: