ഭോപാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി ശിവരാജ് ചൗഹാന് കോണ്‍ഗ്രസിന്റെ കമല്‍നാഥിനേക്കാള്‍ മുന്‍തൂക്കമുണ്ടെന്ന് എന്‍ഡിടിവി സര്‍വ്വേ. ഇവര്‍ ഇരുവരും മധ്യപ്രദേശ് ഭരിച്ചിരുന്ന കാലഘട്ടങ്ങളെ വിലയിരുത്തുന്ന സര്‍വ്വേഫലമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
റോഡുകള്‍, വൈദ്യുതി വിതരണം, ആശുപത്രികള്‍ എന്നിവയില്‍ അഭൂതപൂര്‍വ്വമായ പുരോഗതി ശിവരാജ് ചൗഹാന്റെ ഭരണകാലത്ത് ഉണ്ടായെന്നും സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ കമല്‍നാഥും ശിവരാജ് ചൗഹാനും ബലാബലമാണെന്നും അഭിപ്രായ സര്‍വ്വേ പറയുന്നു. 2018മുതല്‍ 2020 വരെയുള്ള കമല്‍നാഥിന്റെ കോണ്‍ഗ്രസ് ഭരണവും 2020 മുതല്‍ 2023 വരെയുള്ള ശിവരാജ് ചൗഹാന്റെ ബിജെപി സര്‍ക്കാര്‍ ഭരണവും താരതമ്യം ചെയ്താണ് ഈ വിലയിരുത്തല്‍.
സര്‍വ്വേയില്‍ 36 ശതമാനം പേര് ശിവരാജ് ചൗഹാനെ പിന്തുണച്ചപ്പോള്‍ 34 ശതമാനം പേര് കമല്‍നാഥിനെ പിന്തുണച്ചു.
ഏകദേശം 3000 പേരോളം സര്‍വ്വേയില്‍ പങ്കെടുത്തു. ഒക്ടോബര്‍ 24 മുതല്‍ 30 വരെ 230 നിയമസഭാ മണ്ഡലങ്ങളിലും സര്‍വ്വേ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: