കൊച്ചി : അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. മണ്ണാര്‍ക്കാട് എസ്സി/ എസ്ടി കോടതി വിധിക്കെതിരെ പ്രതികള്‍ നല്കിയ അപ്പീലിലാണ് ഈ നടപടി. കേസില്‍ ഹൈക്കോടതി പിന്നീട് വാദം കേള്‍ക്കും. കുറ്റകൃത്യത്തിന്റെ ആദ്യഘത്തില്‍ മധുവിനെ നടത്തിച്ചുകൊണ്ടുപോകുമ്പോള് ഹുസൈന് ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തത്കാലം ശിക്ഷ മരവിപ്പിച്ചത്.
അപ്പീലില്‍ തീരുമാനം ആകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹര്‍ജി നല്‍കിയത്. അതേസമം ഹര്‍ജിയില്‍ തീരുമാനം ആകുന്നത് വരെ ഒന്നാം പ്രതികള്‍ക്ക് ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കും. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലാണ് പുറത്തിറങ്ങാന്‍ സാധിക്കുക. കൂടാതെ പാലക്കാട് റവന്യൂ ജില്ലാപരിധി കടക്കരുതെന്നും കോടതി കര്‍ശ്ശന ഉപാധി മുന്നോട്ടുവെച്ചിട്ടുണ്ട്. കേസിലെ പ്രതികള്‍ക്ക് ഏഴ് വര്‍ഷത്തെ തടവിനാണ് വിധിച്ചിരിക്കുന്നത്.
2024 ജനുവരിയില്‍ കോടതി അപ്പീലുകളില്‍ വാദം കേള്‍ക്കുന്നത് ആരംഭിക്കുമെന്നാണ് അറിയുന്നത്. അതേസമയം കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹര്‍ജി കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: