ഒരു കൈയെഴുത്ത് പ്രതിക്ക് 10.7 കോടി രൂപ. കേട്ടാല്‍ അത്ഭുതം തോന്നിയേക്കാം. കാര്യം സത്യമാണ്. വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ കൈയെഴുത്ത് പ്രതിക്കാണ് ലേലത്തില്‍ ഇത്രയും തുക ലഭിച്ചത്. ഷാങ്ഹായിലെ (ചൈന) വാര്‍ഡോര്‍ഫ് അസ്റ്റോറിയയില്‍ 2023 സപ്തംബര്‍ 23നാണ് ലേലം നടന്നത്.
1929 ഫെബ്രുവരി 3ന് ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രത്യേക പതിപ്പില്‍ ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച കൈയെഴുത്ത് പ്രതിയാണ് ലേലത്തില്‍ പോയത്. 14 പേജുകളുള്ള കൈയെഴുത്ത് പ്രതി വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം (Special relativity, 1905), സാമാന്യ ആപേക്ഷികതാ സിദ്ധാന്തം (General relativity, 1915) എന്നിവയെപ്പറ്റി വിശദീകരിക്കുന്നവയാണ്.
ആപേക്ഷികതാ സിദ്ധാന്തത്തിലേക്ക് തന്നെ നയിച്ച സാഹചര്യങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങളും ഐന്സ്റ്റൈന് ഇതില്‍ വിശദീകരിക്കുന്നു. സമവാക്യങ്ങളും സൂത്രവാക്യങ്ങളും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.
സി. മുകുന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: