കോഴിക്കോട്: മീഡിയ വൺ റിപ്പോർട്ടറോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ലെന്ന് വ്യക്തമാക്കി പോലീസ്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ നോട്ടീസ് നൽകി വിട്ടയച്ചു. ചോദ്യം ചെയ്യലിനായി കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലേക്കായിരുന്നു സുരേഷ് ഗോപിയെ വിളിച്ചുവരുത്തിയത്.
സ്റ്റേഷന് മുന്നിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി തടിച്ചുകൂടിയ ജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടിരുന്നു. തിരക്കിനിടയിൽ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതോടെ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി ചുറ്റുംകൂടി നിന്ന ഏവരെയും അഭിസംബോധന ചെയ്തു.
നടക്കാവ് പോലീസ് സ്റ്റേഷനു മുൻപിലായി നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയിരുന്നത്. പോലീസ് സ്റ്റേഷന്റെ മുൻപിലുള്ള റോഡിലായി സ്ത്രീകൾ അടക്കമുള്ള വലിയ ജനക്കൂട്ടം തടിച്ചു കൂടുകയും ചെയ്തു. നിയന്ത്രിക്കാൻ ആവാതെ ആയതോടെ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: