ജഡ്ജിമാര്‍ ഒരു പ്രതിയ്ക്ക് വധശിക്ഷ വിധിക്കേണ്ടി വന്നാല്‍ ആ വിധിന്യായം എഴുതുന്ന പേനയുടെ നിബ്ബ് ഒടിക്കുന്ന പതിവുണ്ട്. പേനയുടെ നിബ്ബൊടിക്കാന് കാരണം ജീവനെടുക്കാനായി ഒപ്പിട്ട പേനയാണ് അതെന്നതിനാലാണെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ വിശദീകരിച്ചു.
“വധശിക്ഷ എന്ന വിധിന്യായം എഴുതിയ പേന പിന്നീട് എഴുതാന്‍ വേണ്ടി ഉപയോഗിക്കരുതെന്ന ഒരു കാഴ്ചപ്പാടുണ്ട്. ഞാന്‍ 13 പേരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. ആ 13 പേനകളുടെയും നിബ്ബ് താന്‍ കുത്തിയൊടിച്ചിട്ടുണ്ട്. ആ പേനകള്‍ എന്റെ കയ്യില്‍ മിക്കവാറും ഇരിപ്പുണ്ട്”. കെമാല്‍ പാഷ പറഞ്ഞു.
എഴുതുക എന്നത് സരസ്വതീദേവിയുടെ ഓര്‍മ്മയിലാണ് നമ്മള് എഴുതുന്നത്. അത് വളരെ പുണ്യമായ പ്രവൃത്തിയുമാണ്. വധശിക്ഷ വിധിക്കുമ്പോള്‍, ഇത്രത്തോളം കഠിനമായ ശിക്ഷ നല്കിയ ശേഷം, ഒരാളുടെ ജീവനെടുക്കാന്‍ എഴുതി ഒപ്പിട്ട ശേഷം ആ പേന ഉപയോഗിക്കാന്‍ പാടില്ല എന്ന കാഴ്ചപ്പാടുള്ളതുകൊണ്ടാണ് ആ പേനയുടെ നിബ്ബൊടിക്കുന്നത്
പേനയുടെ നിബ്ബൊടിക്കുക എന്നത് കര്‍ശനമായി പാലിക്കേണ്ട ഒരു നിയമമല്ല. പകരം അത് ഒരു പ്രതീകാത്മകപ്രവൃത്തിയാണെന്നും വിശദീകരിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാണ് അത് രക്തം രുചിച്ച പേനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: