ഗുവാഹത്തി: മഹാരാഷ്ട്രയില്‍ കാമാഖ്യ ക്ഷേത്രം നിര്‍മിക്കുന്നതിന് ആസാം സര്‍ക്കാര്‍ നല്കിയ പ്രോജക്ടിന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ സമ്മതം നല്‍കിയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ. മഹാരാഷ്ട്രയില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുമ്പോഴാണ് ആസാം മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ബ്രഹ്മപുത്ര നദിയുടെ തീരത്ത് നീലച്ചല്‍ കുന്നിന് മുകളിലുള്ള കാമാഖ്യ ക്ഷേത്രം രാജ്യത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ശക്തിപീഠങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ തവണ ഷിന്‍ഡെ ആസാം സന്ദര്‍ശിച്ചപ്പോഴാണ് ക്ഷേത്രം മഹാരാഷ്ട്രയില്‍ നിര്‍മിക്കുന്ന കാര്യം ചര്‍ച്ച ചെയ്തത്. ക്ഷേത്രത്തിന് ഭൂമി നല്‍കുന്നത് സംബന്ധിച്ചുള്ള കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്, ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ആസാം സര്‍ക്കാരിന് നവി മുംബൈയില്‍ ഭൂമിയുണ്ടെന്നും അവിടെ ക്ഷേത്രം നിര്‍മിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്നും ശര്‍മ്മ പറഞ്ഞു. മനോഹരമായ മറ്റൊരു സ്ഥലം നല്‍കാമെന്നാണ് ഷിന്‍ഡെ പറഞ്ഞത്. കാശി-വിശ്വനാഥ് ഇടനാഴി പോലെ 600 കോടി രൂപ ചെലവില്‍ സംസ്ഥാന സര്‍ക്കാര്‍ കാമാഖ്യ ഇടനാഴി വികസിപ്പിക്കുന്നുണ്ടെന്നും ആസാം മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: