Categories: India

യോഗി ആദിത്യനാഥിന്റെ നേതൃത്ത്വത്തില്‍ ധീരസൈനികര്‍ക്കുവേണ്ടി ദീപാവലി; ഗോരഖ്നാഥ് ക്ഷേത്രത്തില്‍ തെളിഞ്ഞത് പതിനോരായിരം മണ്‍വിളക്കുകള്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ഗോരക്ഷപീഠാധിപതിയുമായ യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെ ഭീം സരോവര്‍ സ്ഥാനില്‍ ആദ്യ ദീപം തെളിച്ചു.

Published by

ഗോരഖ്പൂര്‍ (ഉത്തര്‍പ്രദേശ്): രാഷ്‌ട്രസുരക്ഷയ്‌ക്കായി ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികര്‍ക്ക് വേണ്ടി ദീപം തെളിച്ച് ഗോരഖ്നാഥ് ക്ഷേത്രം.

ദീപാവലിപ്പിറ്റേന്നാണ് പതിനോരായിരം മണ്‍വിളക്കുകള്‍ സൈനികരുടെ സ്മരണകള്‍ക്കായി ക്ഷേത്രത്തില്‍ തെളിയിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ഗോരക്ഷപീഠാധിപതിയുമായ യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെ ഭീം സരോവര്‍ സ്ഥാനില്‍ ആദ്യ ദീപം തെളിച്ചു.

വീരമൃത്യു വരിച്ച സൈനികരുടെ ചിത്രങ്ങള്‍ മുക്തകാശി വേദിയില്‍ ഒരുക്കിയിരുന്നു. മുഖ്യമന്ത്രി ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. ‘ഏക് ദിയ ഷഹീദോം കേ നാം’ എന്ന പേരിലായിരുന്നു പരിപാടി.

ഭോജ്പുരി അസോസിയേഷന്‍ ഓഫ് ഇന്ത്യ ആണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി മുക്തകാശി വേദിയില്‍ ദേശഭക്തിഗാനങ്ങളും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. നാടോടി ഗായകന്‍ രാകേഷ് ശ്രീവാസ്തവ, ഡോ. രൂപ

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by