ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍, ഉത്തരകാശി ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 40 ഓളം തൊഴിലാളികളെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. അടുത്ത 24 മണിക്കൂറിനുള്ളില്‍ എല്ലാ തൊഴിലാളികളെയും സുരക്ഷിതമായി ഒഴിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ പുതിയ പദ്ധതി തയ്യാറാക്കിവരികയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തുരങ്കത്തിനുള്ളിലേക്ക് വലിയ പൈപ്പിടാനാണ് ശ്രമിക്കുന്നത്.വോക്കി-ടോക്കികള്‍ വഴി തൊഴിലാളികളുമായി അധികൃതര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഓക്സിജനും വെള്ളവും ആവശ്യത്തിന് ഭക്ഷണവും എത്തിക്കുന്നുണ്ട്.
അതിനിടെ, നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ ഉണ്ടായ മണ്ണിടിച്ചിലിന്റെ കാരണങ്ങള്‍ പഠിക്കാനും അന്വേഷിക്കാനും ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ സര്‍ക്കാര്‍ ആറംഗ സമിതിയെ രൂപീകരിച്ചു.ഈ സമിതി സംഭവസ്ഥലം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.സില്‍ക്യാര മുതല്‍ ദണ്ഡല്‍ഗാവ് വരെയുള്ള നിര്‍മാണത്തിലിരുന്ന തുരങ്കത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ഞായറാഴ്ചയാണ് സംഭവമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: