ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിനും എതിരെ പോരാടിയ സ്വാതന്ത്ര്യ സമര സേനാനിയും നേതാവുമായിരുന്ന ബിർസ മുണ്ടയുടെ ജന്മദേശം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകാൻ നരേന്ദ്ര മോദി. നാളെയാണ് പ്രധാനമന്ത്രി ബിർസ മുണ്ടയുടെ ജന്മദേശമായ ഉളിഹത്തിലെത്തുന്നത്. റാഞ്ചിയിലെ ബിർസ മുണ്ട മെമ്മോറിയൽ പാർക്ക് കം ഫ്രീഡം ഫൈറ്റർ മ്യൂസിയവും അദ്ദേഹം സന്ദർശിക്കും.
ബിർസ മുണ്ടയുടെ വിപ്ലവവീര്യത്തെ ഓർമ്മപ്പെടുത്തുന്ന ദിനമാണ് ജൻജാതിയ ഗൗരവ് ദിവസ്. മൂന്നാം ജൻജാതിയ ഗൗരവ് ദിവസ് ആഘോഷിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. 2021-ലാണ് ബിർസ മുണ്ടയുടെ ജന്മദിനം ജൻജാതിയ ഗൗരവ് ദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്.
ദ്വിദിന സന്ദർശനത്തിനെത്തുന്ന അദ്ദേഹം സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. വിവിധ വികസന പ്രവർത്തനങ്ങൾ നാടിന് സമർപ്പിക്കും. വിക്ഷിത് ഭാരത് സങ്കൽപ് യാത്രയും ഇതിനോടനുബന്ധിച്ച് നടത്തും. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമാണ് യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: