കൊളംബോ: ശ്രീലങ്കയുടെ തുറമുഖത്ത് ചൈനയും ഇന്ത്യയും തമ്മില്‍ വന്‍ യുദ്ധത്തിന് അരങ്ങൊരുങ്ങുന്നു. ചൈനയുടെ ടെര്‍മിനലിനടുത്തായി അദാനിയുടെ ടെര്‍മിനലും ഉണ്ടാകും. ചൈനയുടെ ചൈന മര്‍ച്ചന്റ് പോര്‍ട്ട് ഹോള്‍ഡിംഗ്സിന്റെ ടെര്‍മിനലിന് അടുത്താണ് അദാനി ഗ്രൂപ്പ് കൊളംബോ വെസ്റ്റ് ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ ഒരുങ്ങിയത്.
ഈ ടെര്‍മിനില്‍ സ്ഥാപിക്കാന്‍ യുഎസ് സര്‍ക്കാരാണ് അദാനിയ്ക്ക് സാമ്പത്തിക സഹായമായി 55.31 കോടി ഡോളര്‍ നല്‍കിയത്. അമേരിക്കന്‍ വികസന ബാങ്കിന്റെ (എഡിബി) കീഴിലുള്ള യുഎസ് ഇന്റര്‍നാഷണല്‍ ഡവലപ് മെന്റ് ഫിനാന്‍സ് കോര്‍പറേഷനാണ് (ഡിഎഫ് സി) അദാനിയ്ക്ക് സഹായം നല്‍കിയത്. അദാനി ഗ്രൂപ്പിന്റെ ബിസിനസില്‍ അമേരിക്കന്‍ സര്‍ക്കാരിന് കീഴിലുള്ള ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്ന ആദ്യത്തെ ധനസഹായമാണിത്.
ഏഷ്യാ-പസഫിക് മേഖലയില്‍ ചൈനയുടെ വെല്ലുവിളി നേരിടുക എന്നതില്‍ അമേരിക്കയ്ക്ക് വലിയ താല്പര്യമുണ്ട്. അദാനി ഗ്രൂപ്പ് കൊളംബോ വെസ്റ്റ് ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ അദാനി ഗ്രൂപ്പിന് 51 ശതമാനം പങ്കാളിത്തം ഉണ്ട്. ശ്രീലങ്കന്‍ പോര്‍ട്സ് അതോറിറ്റിക്കാണ് 34 ശതമാനം ഓഹരിയുള്ളത്. ോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: