ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിയിട്ടുള്ള തൊഴിലാളികളെ രക്ഷിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുന്നു. 48 മണിക്കൂറായി 40 ജീവനക്കാരാണ് ഇതിനുള്ളില്‍ കുടുങ്ങി കിടക്കുന്നത്. തുരങ്ക കവാടത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഇതിനുള്ളില്‍ തുടങ്ങിയത്.
60 മീറ്ററോളമുളള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുളള ശ്രമങ്ങള്‍ ഉപേക്ഷിക്കുമെന്നാണ് ദൗത്യ സംഘം നല്കുന്ന സൂചന. തുടര്‍ച്ചയായി മണ്ണിടിയുന്നതാണ് ദൗത്യം ദുഷ്കരമാക്കിയത്. ഇത് തടയാന്‍ വശങ്ങളിലും മുകളിലുമായി കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം കുടുങ്ങി കിടക്കുന്നവര്‍ സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
ടണലില്‍ കുടുങ്ങി കിടക്കുന്ന ജീവനക്കാര്‍ക്കായി താത്കാലികമായി ഓക്സിജന്‍ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണവും വെള്ളവും ഉറപ്പു വരുത്തിയിട്ടുണ്ട്. തൊഴിലാളികളുമായി ആശയവിനിമയം നടത്തിയതായും അധികൃതര്‍ അറിയിച്ചു. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേയ്ക്ക് വലിയ സ്റ്റീല്‍ പൈപ്പുകള്‍ എത്തിക്കാനാണ് ശ്രമം. ഇതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ഈ നടപടി. ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസുമടങ്ങുന്ന 200 പേരിലധികമുള്ള സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.
അതിനിടെ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആറു പേരടങ്ങുന്ന വിദഗ്ധ സമിതിയെ നിയോഗിച്ചു. അപകടത്തിന്റെ കാരണം ഉള്‍പ്പെടെ അന്വേഷിക്കുന്നതിനായാണ് പ്രത്യേക സംഘത്തിന് ചുമതല നല്‍കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് തുരങ്കത്തില്‍ മണ്ണിടിച്ചിലുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: