കോഴിക്കോട്: കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വാണിമേൽ കോടിയൂറ സ്വദേശി ഇസ്മയിലാണ് പിടിയിലായത്. സെപ്റ്റംബർ 16-നാണ് കേസിന് ആസ്പദമായ സംഭവം.
തെലങ്കാന സ്വദേശിനിയായ യുവതിക്ക് നേരെ കുറ്റ്യാടിയിലെ ഭർതൃ വീട്ടിൽ വെച്ച് പീഡന ശ്രമം ഉണ്ടാകുകയായിരുന്നു. ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മുഖം മൂടി ധരിച്ചെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: