പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ വിശ്വനാഥ സ്വാമി, ഗണപതി, സുബ്രമണ്യൻ എന്നിവരുടെ മൂന്ന് രഥങ്ങളാണ് ഇന്ന് അഗ്രഹാര വീഥിയിലൂടെ പ്രയാണം നടത്തുക. രാവിലെ നടക്കുന്ന രഥാരോഹണത്തിനുശേഷം വൈകുന്നേരമാണ് രഥപ്രയാണം ആരംഭിക്കുക. 16-നാണ് ദേവരഥ സംഗമം.
പാലക്കാട് ജില്ലയിലെ കൽപ്പാത്തി ഗ്രാമത്തിലെ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തുന്ന ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. പരബ്രഹ്മമൂർത്തിയായ കാശി വിശ്വനാഥപ്രഭുവും ഭഗവാന്റെ പത്നിയും ആദിപരാശക്തിയുമായ വിശാലാക്ഷിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. ലക്ഷ്മീനാരായണപ്പെരുമാൾ, മന്തക്കര മഹാഗണപതി തുടങ്ങി ഗ്രാമത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മൂർത്തികളും രഥോത്സവത്തിൽ പങ്കെടുക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക